കുഞ്ഞിമ്മയെ കടിച്ച അണലി, മരിച്ച കുഞ്ഞിമ്മ
തിരൂര്‍ : പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുറത്തൂര്‍ കളൂര്‍ കോഴിപ്പുറത്ത് കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലില്‍ കടിച്ചത്.
തുടര്‍ന്ന് ഛര്‍ദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്‌നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞുമോന്‍, മക്കള്‍: ഇസ്മായില്‍, നാസര്‍, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കള്‍: അസീസ് പുതുപ്പള്ളി, അലവിക്കുട്ടി ആലിങ്ങല്‍, റഹീന വൈലത്തൂര്‍, റിന്‍ഷി കട്ടച്ചിറ. സഹോദരങ്ങള്‍ : മുഹമ്മദ് കുട്ടി, അഷ്‌റഫ്, ഇബ്രാഹിംകുട്ടി, ബഷീര്‍, ആയിഷ ബീവി, ഫാത്തിമ, ജമീല.
