അപകടത്തിന്റെ ദൃശ്യം. ഇൻസെറ്റിൽ മരിച്ച ജോമോൻ, ജോയൽ
തളിപ്പറമ്പ്(കണ്ണൂര്‍): ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് പാടിയിലെ ജോയല്‍ ജോസ് (24) ജോമോന്‍ ഡൊമനിക്ക്(22) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പരേതനായ ബേബിയുടെയും ജസിന്ത സീമയുടെയും മകനാണ്ജോയല്‍ ജോസ്. ഡൊമിനിക്ക്-ജോയ്‌സി ദമ്പതിമാരുടെ മകനാണ് ജോമോന്‍.
