photo:X/AAP
വൻ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആർപിഎഫിന്റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു.
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നോതാക്കൾക്കുമൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
വൻ റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പോലീസിനു പുറമെ സിആർപിഎഫിന്റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയിറപ്പിച്ചിരുന്നു.
ക്ഷേത്ര ദർശനത്തിനുശേഷം ഉച്ചയ്ക്ക് ഒരുമണിക്ക് റോസ് അവന്യുവിലുള്ള പാർട്ടി ആസ്ഥാനത്തുവെച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. വൈകീട്ടോടെ കിഴക്കൻ ഡൽഹിയിലുൾപ്പെടെ വിവിധ റോഡ് ഷോകളിലും പങ്കെടുക്കും.
മദ്യനയക്കേസിൽ ഒന്നരമാസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള കെജ്‌രിവാളിന് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ആം ആദ്മി പാർട്ടി പ്രവർത്തകരുടെയും പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെയും ആഹ്ലാദാരവങ്ങൾക്കിടെയാണ് കെജ്‌രിവാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. സംസ്ഥാനമന്ത്രിമാരടക്കമുള്ള ആപ് നേതാക്കളും ഭാര്യ സുനിതയും സ്വീകരിക്കാനെത്തിയിരുന്നു.
കെജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പുകളത്തിൽ പ്രധാന പ്രതിപക്ഷമുഖമാകും. സ്വന്തം തട്ടകങ്ങൾക്കുപുറമേ ഇന്ത്യസഖ്യത്തിന്റെ രാഷ്ട്രീയഭൂമിയിലും ഊർജം പരത്തി അദ്ദേഹം ജൂൺ ഒന്നുവരെ നിറയും. നീതിയും ജനാധിപത്യവും വീണ്ടും ചർച്ചയാക്കി തിരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ പടയൊരുക്കാൻ കെജ്‌രിവാളിന്റെ ജയിൽവാസം വിഷയമാകും. എന്നാൽ, വേരോട്ടം വളർന്നുതുടങ്ങിയ ചില സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് കഴിഞ്ഞതിനാൽ ആപ്പിന്റെ സ്വന്തം മണ്ഡലങ്ങളിൽ മാത്രമായി പ്രഭാവം ഒതുങ്ങുമെന്ന കണക്കുകൂട്ടലായിരിക്കും ബി.ജെ.പി.ക്ക് ഇനി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജൂൺ ഒന്നുവരെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് കെജ്‌രിവാളിന് ഇടക്കാലജാമ്യം നൽകിയത്. ജൂൺ രണ്ടിന് തിഹാർ ജയിലിൽ കീഴടങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശം അല്ലെന്നും കസ്റ്റഡിയിലുള്ളവർക്ക് പ്രചാരണത്തിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കത്തിന് കാരണമാകുമെന്നുമുള്ള ഇ.ഡി.യുടെ വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്.
21 ദിവസത്തെ ഇടക്കാലജാമ്യം വലിയ മാറ്റങ്ങളുണ്ടാക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫലപ്രഖ്യാപന തീയതിയായ ജൂൺ നാലുവരെ ജാമ്യം നീട്ടണമെന്ന് കെജ്‌രിവാളിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഘ്‌വി ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. 50,000 രൂപയുടെ ബോണ്ടിലും ആൾജാമ്യത്തിലുമാണ് ഇടക്കാലജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റ് ചോദ്യംചെയ്യുന്ന മുഖ്യകേസിന്റെ വാദം അടുത്തയാഴ്ചയോടെ പൂർത്തിയാക്കി മേയ് 20-ന് ആരംഭിക്കുന്ന വേനൽ അവധിക്കുമുമ്പ്.
