പി വിജയൻ

തിരുവനന്തപുരം: ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം.

എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്.

എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ 2023 മേയ് 18-നായിരുന്നു സസ്‌പെന്‍ഷന്‍ ഓര്‍ഡറിങ്ങിയത്. അഞ്ച് മാസത്തോളം സസ്‌പെന്‍ഷനില്‍ തുടര്‍ന്ന വിജയനെ ചീഫ് സെക്രട്ടറിയുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരികെ സര്‍വീസിലെടുത്തത്.