ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: യുഎഇ രാജകുടുംബാംഗമായ ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യാഴാഴ്ച അന്തരിച്ചതായി യുഎഇ പ്രസിഡന്‍ഷ്യല്‍ കോടതി അറിയിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. ശൈഖ് ഹസ്സ മികച്ച കുതിരയോട്ട താരമായിരുന്നു. നിര്യാണത്തില്‍ പ്രസിഡന്‍ഷ്യല്‍ കോടതി അനുശോചനം അറിയിച്ചു. 2019-ല്‍ അന്തരിച്ച ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മകനാണ്.
