Photo: Getty Images
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ മാന്ത്രികപ്രകടനത്തിന് ലഭിച്ച ‘ഗോള്‍ഡന്‍ ബോള്‍’ ലേലത്തില്‍ വെക്കുന്നു. 1986 ലോകകപ്പിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച ട്രോഫിയാണ് ലേലത്തില്‍ വെക്കുന്നത്. ജൂണിലാകും ലേലം. അടിസ്ഥാനവില നിശ്ചയിച്ചിട്ടില്ല.
നായകന്‍ മാറഡോണയുടെ അതുല്യപ്രകടനമാണ് 1986- ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ചത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടുഗോളും ചരിത്രത്തില്‍ ഇടംപിടിച്ചു. ആദ്യഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്നും രണ്ടാമത്തേത് ‘നൂറ്റാണ്ടിന്റെ ഗോള്‍’ എന്നും അറിയപ്പെടുന്നു.
ടൂര്‍ണമെന്റില്‍ മാറഡോണ അഞ്ചുഗോള്‍ നേടി. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മാറഡോണ ധരിച്ച ജേഴ്സി നേരത്തെ ലേലംചെയ്തിരുന്നു. ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ലേലത്തിന് വെക്കുന്നതും ആദ്യമായിട്ടാണ്.
