ഇരിക്കൂർ മാമാനിക്കുന്ന് ദേവീക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തുന്നു
ഇരിക്കൂർ: നടൻ മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച പുലർച്ചെ 5.30-നാണ് ക്ഷേത്രത്തിലെത്തിയത്.
എക്സിക്യുട്ടീവ് ഓഫീസർ പി.മുരളീധരനും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. ദർശനത്തിനുശേഷം ക്ഷേത്രത്തിലെ വഴിപാടായ ‘മറികൊത്തൽ’ നടത്തി.
ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ് മേൽശാന്തി ചന്ദ്രൻ മൂസതിൽനിന്ന് പ്രസാദം സ്വീകരിച്ചു. ഏഴുമണിയോടെ മടങ്ങി.
