കൃഷ്ണൻ

കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ, 61 വര്‍ഷം കഠിനതടവും വിധിച്ചു. ഒപ്പം 4,05,000 രൂപ പിഴയും വിധിച്ചു. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ. കൃഷ്ണ(29)നെയാണ് കല്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

2022 ഏപ്രിലില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പലതവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. അന്നത്തെ മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ആയിരുന്ന എ.ബി. വിപിനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി. അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.പി. സിറാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. മുജീബ് തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.