മൃതദേഹത്തിന് സമീപം പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല.

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട മുതിയവിളയിലാണ് സംഭവം.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.