പരംപാൽ കൗർ സിദ്ധു | Photo: ANI

ന്യൂഡല്‍ഹി: ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഭട്ടിന്‍ഡയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പരംപാല്‍ കൗര്‍ സിദ്ധുവിന്റെ വി.ആര്‍.എസ്. അപേക്ഷ പഞ്ചാബ് സര്‍ക്കാര്‍ തള്ളി.

സ്വമേധയാ വിരമിച്ചതായി കണക്കാക്കാനാവില്ലെന്നും ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. വി.ആര്‍.എസിന് നല്‍കിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്നും സംസ്ഥാനത്ത് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ക്ഷാമമുള്ളതിനാല്‍ ഇപ്പോള്‍ അപേക്ഷ അംഗീകരിക്കാനാവില്ലെന്നും നോട്ടീസില്‍ പറഞ്ഞു.

ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും ആം ആദ്മി സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി. അതിനിടെ, വി.ആര്‍.എസ്. അപേക്ഷ ഉടനെ അംഗീകരിക്കണമെന്ന് കേന്ദ്രം പഞ്ചാബ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.