അബ്ദുൾ മനാഫ്‌

മുളന്തുരുത്തി(എറണാകുളം): ബൈക്കില്‍ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ മദ്രസ അധ്യാപകനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കുരിങ്കരവീട്ടില്‍ അബ്ദുള്‍ മനാഫ് (50) ആണ് അറസ്റ്റിലായത്. ഇയാള്‍ മാറമ്പിള്ളി ജമാ അത്തില്‍ ഉസ്താദാണ്.

കാഞ്ഞിരമറ്റം ഭാഗത്തുനിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മനാഫ് പെരുമ്പിള്ളി ബസ് സ്റ്റോപ്പിനുസമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെനേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതോടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.