അപകടത്തിന്റെ ദൃശ്യം, ഇൻസെറ്റിൽ മരിച്ച സുനിൽ
സൊഹാര്‍: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് സ്വദേശികളും മരണപ്പെട്ടതായും പതിനഞ്ചിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചു വരുന്ന വഴിയിലായിരുന്നു അപകടം.
മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കുകളുമടക്കം ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായത്.
