വി. ശിവൻകുട്ടി
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. ഫലം നേരത്തെ വരുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.ലോകത്ത് പരീക്ഷ ആരംഭിച്ച കാലം മുതല്‍ തന്നെ പരീക്ഷാഫലം വരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഉപരിപഠനത്തിനായി കുറ്റമറ്റ രീതിയിൽ സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തോറ്റു പോയവര്‍ സേ പരീക്ഷയെഴുതുക. അവര്‍ക്ക് തീര്‍ച്ചയായും മുന്നോട്ട് വരാന്‍ സാധിക്കും. പരാജയത്തില്‍ തളരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ഓര്‍മിപ്പിച്ചു.
427105 പേരാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നാഴ്ച്ച മുന്‍പ് തന്നെ ഫലം പ്രഖ്യാപിക്കുകയാണ്.
ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിക്കും.
https://pareekshabhavan.kerala.gov.in
