സച്ചിൻ ദേവ് , ആര്യ രാജേന്ദ്രൻ
‘പേപിടിച്ചു നാട്ടുകാരെ കടിക്കുന്ന ഒരു പേപ്പട്ടിയെ ഞാന്‍ കല്ലെറിഞ്ഞാല്‍ പോലും ഒരു പാവം നായയെ ഞാന്‍ കല്ലെറിഞ്ഞു എന്നുള്ള നിലയിലേ വ്യാഖ്യാനിക്കപ്പെടൂ’
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്നരീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന്‍ ദേവ് എംല്‍എ. വളരെ മോശമായി പെരുമാറിയ ഒരാളോട് തിരിച്ചുണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് അന്ന് ഉണ്ടായത്.
അതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും താനും ആര്യയും ഇപ്പോള്‍ നേരിടുന്നുണ്ട്. പ്രതികരിക്കുന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണ് ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.
