യദു, റോഷ്‌ന ആൻ റോയ്

‘ഇത്രയും സ്ത്രീവിരുദ്ധനും അഹങ്കാരിയുമായി ആ ഡ്രൈവറെ പലരും വന്ന് ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി. അത്തരമൊരു അവസ്ഥയിലാണ് എനിക്കുണ്ടായ അനുഭവം നേരിട്ടുപറയണമെന്ന് തീരുമാനിച്ചത്’

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്ന ആര്‍ റോയ്.

മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്പേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്ന പറഞ്ഞു. പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ വച്ച് അപകടകരമാം വിധം തന്റെ വാഹനത്തെ മറികടന്ന ഇയാള്‍ പിന്നീട് ബസ് റോഡില്‍ നിര്‍ത്തി ഇറങ്ങിവന്ന് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തുകയും തെറിപറയുകയും ചെയ്തെന്നും റോഷ്ന പറയുന്നു.