മുഹമ്മദ് റഫീഖ്

പെരിന്തല്‍മണ്ണ: ഒന്‍പതുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിയെ 93 വര്‍ഷം കഠിനതടവിനും 3.05 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോള്‍ വടക്കന്‍പാലൂര്‍ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖി(44)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.

രണ്ടു വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകളിലായി 60 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.