Screen grab | twitter.com/IDCForum

ബെംഗളൂരു: ഇന്ത്യന്‍ പേസ് താരം ജസ്പ്രീത് ബുംറയുടേതിന് സമാനമായ രീതിയില്‍ പന്തെറിയുന്ന നെറ്റ് ബൗളറുടെ വീഡിയോ വൈറല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നെറ്റ് ബൗളറായ മുകേഷ് കുമാറാണ് ബുംറയെ ഓര്‍മിപ്പിക്കുന്ന വിധം പന്തെറിഞ്ഞതുവഴി ശ്രദ്ധ നേടിയത്. സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വൈറലായത്.

മുകേഷ് കുമാറിന്റെ ബൗളിങ് ആക്ഷന്‍ ജസ്പ്രീത് ബുംറയുടേതിന് സമാനമായ രീതിയിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്ന സമയത്തെ നെറ്റ്‌സിലെ ബൗളിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ ആവേശഭരിതരായ ആരാധകര്‍, മഹേഷ് കുമാര്‍ ആര്‍.സി.ബി.യില്‍ അരങ്ങേറ്റം കുറിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.

മികച്ച ബൗളിങ് സ്‌ട്രെങ്ത് ഇല്ലാത്തത് ഐ.പി.എലില്‍ ആര്‍.സി.ബി.യുടെ മോശം പ്രകടനത്തിന് കാരണമാവുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതേസമയം ഒന്‍പത് മത്സരങ്ങളില്‍നിന്ന് 14 വിക്കറ്റുകളുമായി ബുംറ നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ്.