Photo | AP
വെല്ലിങ്ടണ്‍: ഐ.സി.സി. ടി20 ലോകകപ്പ് ലോകകപ്പ് ജൂണില്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കേ, 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമായി ന്യൂസീലന്‍ഡ്. കെയിന്‍ വില്യംസണാണ് ക്യാപ്റ്റന്‍. രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്റി എന്നിവര്‍ ടീമില്‍ ഇടം നേടി. ഇരുവരുടെയും ആദ്യ ടി20 ലോകകപ്പാണ്.
ന്യൂസീലന്‍ഡ് സ്‌ക്വാഡ്: കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി. ട്രാവലിങ് റിസര്‍വ്: ബെന്‍ സിയേഴ്‌സ്.
ഗ്രൂപ്പ് സി.യില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്താനെതിരെയാണ് ന്യൂസീലന്‍ഡിന്റെ ആദ്യ മത്സരം.
