Photo | AFP
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടുന്ന റെക്കോഡ് നേട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡറില്‍ മിച്ചല്‍. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ അഞ്ച് താരങ്ങള്‍ ഡാരില്‍ മിച്ചലിന്റെ ക്യാച്ചിലൂടെയാണ് പുറത്തായത്.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍, ഷഹബാസ് അഹ്‌മദ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ ക്യാച്ചുകളാണ് മിച്ചല്‍ നേടിയത്. ഐ.പി.എലില്‍. അഞ്ച് താരങ്ങളെ ക്യാച്ചിലൂടെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത രണ്ടാമത്തെ താരമായി ഇതോടെ മിച്ചല്‍ മാറി. നേരത്തേ മുഹമ്മദ് നബിയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
2021-ല്‍ ഹൈദരാബാദ് താരമായിരുന്നപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു മുഹമ്മദ് നബി അഞ്ച് ക്യാച്ചുകള്‍ നേടിയത്. മത്സരത്തില്‍ മിച്ചല്‍ ബാറ്റിങ്ങിലും തിളങ്ങി. 32 പന്തില്‍ 52 റണ്‍സാണ് നേടിയത്. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടിയായി ഹൈദരാബാദിന് 134 റണ്‍സെടുക്കാനേ ആയുള്ളൂ.
