മാത്യൂസ് സ്‌കറിയ
കല്ലേലി(പത്തനംതിട്ട): ഈട്ടിവിളയിൽ മാത്യൂസ് സ്‌കറിയായിക്ക് പ്രായം 70 കഴിഞ്ഞെങ്കിലും ഇതുവരെയും ഇന്ത്യൽ ഒരു തിരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിച്ചിട്ടില്ല.
ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. 1978-ൽ അമേരിക്കയിലേക്ക് കുടിയേറിയ മാത്യൂസ് സ്‌കറിയ ഏതാനും മാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തുന്നത്.
ഒ.സി.ഐ. കാർഡിന്റെ പിൻബലത്തിലാണ് ഇത്തവണ വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. വെള്ളിയാഴ്ച 12 മണിയോടെ അരുവാപ്പുലം പഞ്ചായത്തിലെ 198-ാം പോളിങ് സ്റ്റേഷനായ സാംസ്‌കാരികനിലയത്തിൽ മാത്യൂസ് സ്‌കറിയ വോട്ട് രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഭാര്യ 64 വയസ്സുള്ള മറിയാമ്മയ്ക്ക് ഇതുവരെയും ഇന്ത്യയിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
