വോട്ട് രേഖപ്പെടുത്തിയ നടൻ ടൊവിനോ തോമസ്(ഇടത്ത്) പിണറായി ആർ.സി. അമല സ്‌കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ(വലത്ത്)

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മിക്ക ബൂത്തുകളിലും നീണ്ടകൃൂ ദൃശ്യമാണ്. ഒമ്പതുമണി വരെ 8.52 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് നടക്കുന്നത്.

സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, നടൻ ടൊവിനോ തോമസ് തുടങ്ങിയ പ്രമുഖരും ആദ്യമണിക്കൂറുകളിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.