പ്രതീകാത്മക ചിത്രം
പാലക്കാട്: പുത്തന്നൂരില്‍ സൂര്യതാപമേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കുത്തനൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വീടിന് സമീപം കണ്ടെത്തുകയായിരുന്നു. മദ്യപിച്ചശേഷം വെയിലത്ത് കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യതാപമാണെന്ന സ്ഥിരീകരണമുള്ളത്. മരണത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. മദ്യപിച്ച നേരത്ത് മരിച്ചയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെക്കുറിച്ചടക്കം അന്വേഷിക്കുന്നുണ്ട്.
വീട്ടുകാര്‍ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഹരിദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
