അപർണ ദാസിന്റെ ഹൽദി ആഘോഷത്തിൽ നിന്ന്‌ | Photo: instagram/ aparna das

ബുധനാഴ്ചയാണ് നടന്‍ ദീപക് പറമ്പോലിന്റേയും നടി അപര്‍ണ ദാസിന്റേയും വിവാഹം. വടക്കാഞ്ചേരിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. ഇപ്പോഴിതാ ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അപര്‍ണ ദാസ്.

ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന ദാവണിയാണ് ഹല്‍ദി ആഘോഷത്തിന് അപര്‍ണ ധരിച്ചത്. ഇതിനൊപ്പം സെറ്റ് വളയും ചോക്കറും ജിമിക്കിയും നെറ്റിച്ചുട്ടിയും പെയര്‍ ചെയ്തു. തലയില്‍ മുല്ലപ്പൂവും ചൂടി. അതിഥികളെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ രസകരമായ വീഡിയോയും അപര്‍ണയുടെ ഇന്‍സ്റ്റഗ്രാമിലുണ്ട്. അപര്‍ണയുടെ മുഖത്ത് മഞ്ഞള്‍ തേക്കുന്നതും മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അപര്‍ണ ‘മനോഹരം’ എന്ന ചിത്രത്തില്‍ ദീപകിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന്റേയും ഭാഗമായി. വിജയിക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിവാഹത്തിന് വിജയ് പങ്കെടുക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.