K.K ശൈലജ
വടകര: സൈബർ ഇടങ്ങളിൽ തനിക്കെതിരെ അധാർമികമായ ഇടപെടലുകളുണ്ടായെന്ന് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർതി കെ.കെ. ശൈലജ. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ ബൂമറാങുപോലെ തിരിച്ചടിക്കുമെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
അധാര്‍മികമായിട്ടുള്ള സൈബര്‍ ഇടത്തിലെ ഇടപെടലുകല്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ തനിക്കെതിരെയുണ്ടായി. തന്റെ രാഷ്ട്രീയ വിശ്വാസ്യതയെപോലും ചോദ്യംചെയ്യുകയാണുണ്ടായത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ വൃത്തികെട്ട മാര്‍ഗം സ്വീകരിച്ചതില്‍ ചിന്തിക്കാന്‍ കഴിയുന്നവര്‍ പ്രതിഷേധിക്കുമെന്നും അവർ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങള്‍വഴി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചതിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി നല്ല ധാര്‍മികതയുള്ള മനുഷ്യരുടെ മനസ്സില്‍ പ്രതിഷേധമുണ്ട്. തന്റെ പാര്‍ട്ടിയില്‍പ്പെടാത്തവരില്‍ ചിലര്‍ വിളിച്ചിരുന്നു. തങ്ങള്‍ ചിലത് കണ്ടെന്നും അതില്‍ വിഷമിക്കരുതെന്നും അവര്‍ പറഞ്ഞു. അത്തരത്തിൽ ചിന്തിക്കുന്ന കുറേപേരുണ്ടാകും.
‘ഞാന്‍ എനിക്കെതിരെ ഇത്രയും വൃത്തികെട്ട ആരോപണം സൃഷ്ടിക്കുമോ? എനിക്ക് തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇത്തരം വിലകുറഞ്ഞ പണി എടുക്കേണ്ടതില്ല. എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്ന ജനങ്ങള്‍ പാര്‍ലമെന്റിലും അതേ പ്രവര്‍ത്തനം വേണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ ജയിക്കും. ഒരു കാര്യവും മാറ്റിപ്പറയുന്നില്ല. തെളിവുകൾ പരാതി സമര്‍പ്പിച്ചിടത്ത് നൽകിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും തെളിവുകളുണ്ട്’, ശൈലജ പറഞ്ഞു.
