എംകെ വർഗീസ്

തൃശ്ശൂര്‍: കേരളം ഉറ്റുനോക്കുന്ന തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപി എം.പിയാവാന്‍ ഫിറ്റായ വ്യക്തിയാണെന്ന് മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന് പ്രഖ്യാപിച്ച മുഴുവന്‍ പണവും നല്‍കി. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ഥികളും ഫിറ്റാണെന്ന് പിന്നീട് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച എം.കെ വര്‍ഗീസ് സി.പി.എമ്മിന്റെ പിന്തുണയോടെയാണ് കോര്‍പ്പറേഷന്‍ മേയറായത്.