പ്രതീകാത്മക ചിത്രം

പത്തു ദിവസത്തിനിടെ 3000 രൂപയിലേറെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. വള്ളിയാഴ്ച പവന്റെ വില 800 രൂപ വര്‍ധിച്ച് 53,760 രൂപയായി. ഗ്രാമിന്റെ വില 100 രൂപ കൂടി 6,720 രൂപയുമായി. പത്തു ദിവസത്തിനിടെ 3000 രൂപയിലേറെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.

വ്യാഴാഴ്ച പവന് 52,960 രൂപയിലും ഗ്രാമിന് 6,620 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നിലവിലെ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടി(മൂന്ന് ശതമാനം)യും പ്രകാരം 58000 രൂപയോളം നല്‍കണം.

ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,360 ഡോളര്‍ നിലവാരത്തിലെത്തി.