ബേസിൽ ജോസഫ്, ധ്യാൻ ശ്രീനിവാസൻ
വിനീത് ശ്രീനിവാസന്‍ സംവിധാനം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ അഭിനയത്തെകുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍ പോളിയുടെ അഭിനയത്തിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം തന്റെ ഒരു സിനിമ തിയേറ്ററില്‍ ഓടിയെന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അതിനിടെ സഹതാരം ബേസിലിനെ ട്രോളുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ബേസില്‍ ജോസഫിനെ കാണാനില്ലെന്നും തന്റെ പെര്‍ഫോമന്‍സ് കണ്ട് തകര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തുള്ള ഏതോ ഹോട്ടലില്‍ റൂം എടുത്ത് മദ്യപിക്കുകയാണെന്നും ധ്യാന്‍ സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ”ഡാ മോനെ ബേസിലേ ഞാന്‍ തൂക്കിയടാ, ബേസിലിനെ കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും മകനെ മടങ്ങി വരൂവെന്നും ധ്യാന്‍ പറഞ്ഞു”. സിനിമ കണ്ടതിനു ശേഷം ബേസില്‍ തന്നെ വിളിച്ചു ‘ആ ധ്യാനിന്റെ അഭിനയം നന്നായിട്ടുണ്ടെന്ന്’ പറഞ്ഞതായി വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാനും പ്രണവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നര്‍മത്തിന് മാത്രമല്ല, വൈകാരിക രംഗങ്ങള്‍ക്കും വിനീത് ശ്രീനിവാസന്‍ ഇടം നല്‍കിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും നിര്‍ണായകമായ സ്ഥാനമുണ്ട്.
നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘ഹൃദയം’ നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വിനീത് ശ്രീനിവാസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
