അപകടത്തിൽപ്പെട്ട സ്‌കൂൾ ബസ് | screengrab ANI
ചണ്ഡീഗഢ്: ഹരിയാണയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് മറിഞ്ഞ് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയും തുടര്‍ന്ന് മറിയുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2018-ല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ബസാണ് അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അപകടത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
