പ്രതീകാത്മക ചിത്രം

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കോഴിക്കോട്: മണിയൂരില്‍ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

ഫായിസയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.