പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് കൊച്ചെരപ്പിന് സമീപം ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. ചൗളിത്താനത്ത് വീട്ടില്‍ വര്‍ഗീസ് (78), ശാന്തമ്മ (74) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം.

പാചകവാതകത്തിന് തീപിടിച്ചതാണെന്നാണ് പ്രാഥമികനി​ഗമനം. കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രദേശം.