പ്രതീകാത്മക ചിത്രം
കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെ.എസ്.എഫ്.ഇ.യിൽ പ്യൂൺ, സർവകലാശാലകളിൽ ഓവർസിയർ, കമ്പനി/കോർപ്പറേഷൻ: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ 39 കാറ്റഗറികളിലായി കേരള പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. http://www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനത്തീയതി: മെയ് 2
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, അനലിസ്റ്റ് ഗ്രേഡ് III, മെഡിക്കൽ ഓഫീസർ (ഹോമിയോ), അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ഇൻഡസ്ട്രീസ് എക്‌സ്റ്റെൻഷൻ ഓഫീസർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (ഇലക്‌ട്രിക്കൽ), ഓവർസിയർ ഗ്രേഡ് III, പ്യൂൺ/വാച്ച്മാൻ, ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് II, ഓവർസിയർ ഗ്രേഡ് II (മെക്കാനിക്കൽ), അറ്റൻഡർ ഗ്രേഡ് II, എൽ.ഡി. ടെക്നീഷ്യൻ, ഫാം അസിസ്റ്റന്റ് ഗ്രേഡ് II (അഗ്രി), മെയിൽ നഴ്സിങ് അസിസ്റ്റന്റ്, മിങ് യാർഡ് സൂപ്പർവൈസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾസ്), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.എം.വി.).
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് II, ഇലക്‌ട്രീഷ്യൻ.
സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), ഫുൾടൈം ജൂനിയർ ലാംഗേജ് ടീച്ചർ (ഹിന്ദി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്.
