നീതു
തൃശ്ശൂർ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു (31) ആണ് മരിച്ചത്.
ഒൻപത് ദിവസം മുൻപ് പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ചാലക്കുടിയിലെ പാലസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ നൽകിയതിലെ അപാകമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. നീതുവിന് മറ്റു രണ്ട് കുട്ടികളുണ്ട്.
