സാൻജോപുരം പള്ളിയിൽ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു

കൊച്ചി: കേരള സ്റ്റോറി വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് സിറോ മലബാര്‍ സഭയിലെ പള്ളി. എറണാകുളം അങ്കമാലി – അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാന്‍ജോപുരം പള്ളിയിലാണ് ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കായാണ് മണിപ്പുര്‍ കലാപം പ്രമേയമായിട്ടുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചത്.

മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് കെസിബിസി അടക്കം സ്വീകരിച്ചിരുന്നു. കലാപം തടയുന്നതില്‍ മണിപ്പുര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര ഇടപ്പെടലുണ്ടായില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ സഭ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.