പ്രതീകാത്മകചിത്രം

കോട്ടയം : സ്വകാര്യ കമ്പനിയുടെ വ്യാജബില്ലുണ്ടാക്കി എട്ടുലക്ഷംരൂപ തട്ടിയെടുത്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടുക്കി മന്നാംകണ്ടം വാളറ അമ്പാട്ട് വീട്ടിൽ എ.ടി.ജയനെ (48) ആണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി 2015 ഡിസംബർ മുതൽ ഫുഡ്സ് കമ്പനിയുടെ ഇടുക്കിയിലെ സെയിൽസ്‌മാനായി ജോലിചെയ്തിരുന്നതാണ്.

ഈ സമയം കമ്പനിയുടെ പേരിൽ വ്യാജബില്ലുകൾ തയ്യാറാക്കി കമ്പനിയെ കബളിപ്പിച്ച് എട്ടുലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് പോലീസ് ഇയാളെ അറസ്റ്റുചെയ്തെങ്കിലും കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.