പ്രതീകാത്മക ചിത്രം

മസ്‌കത്ത് ∙ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 150–ഓളം തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. വിദേശികള്‍ ഉള്‍പ്പെടെ 154 പേര്‍ക്കാണ് മോചനം ലഭിക്കുകയെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം. നടപടി പൂര്‍ത്തിയാക്കി ഇവര്‍ക്ക് കുടുംബങ്ങളിലേക്ക് മടങ്ങാനാകും.