പി.എം. മാത്യു | Photo: https://www.facebook.com/pm.mathew70

കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ടഭ്യർഥിച്ച് മാണി ഗ്രൂപ്പ് നേതാവ്. മുൻ കടത്തുരുത്തി എം.എൽ.എയും മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവുമായ പി.എം. മാത്യുവാണ് ഫ്രാൻസിസ് ജോർജിന് വേണ്ടി വോട്ടഭ്യർഥിച്ചത്.

മരങ്ങാട്ടുപള്ളിയിൽ വെച്ച് നടന്ന യു.ഡി.എഫ്. കുടുംബയോഗത്തിലും പി.എം. മാത്യു പങ്കെടുത്തു. യോഗത്തിൽ ഫ്രാൻസിസ് ജോർജും മോൻസ് ജോസഫ് എം.എൽ.എയും പങ്കെടുത്തിരുന്നു.

അതേസമയം ഫ്രാൻസിസ് ജോർജിന് വോട്ട് ചെയ്യാനുള്ള തീരുമാനം വ്യക്തിപരമെന്ന് പി.എം. മാത്യു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാർട്ടി മാറാനോ മുന്നണി മാറാനോ നിലവിൽ തീരുമാനമില്ല. എന്റെ പിന്തുണ ഇല്ലെങ്കിലും ഫ്രാൻസിസ് ജോർജ് തിരഞ്ഞെടുപ്പിൽ ജയിക്കും. ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന് നിലപാടില്ലെന്നും പി.എം. മാത്യു കുറ്റപ്പെടുത്തി.