Photo: AP
സൂറിച്ച്: ലോക ടെന്നീസിൽ ഒന്നാംറാങ്കിലെത്തുന്ന പ്രായമേറിയ കളിക്കാരനായി നൊവാക് ജോക്കോവിച്ച്. ഇതിഹാസതാരമായ റോജർ ഫെഡററെ മറികടന്നാണ് സെർബിയൻ താരം ഈ നേട്ടത്തിലെത്തിയത്. 24 ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമയായ ജോക്കോക്ക് തിങ്കളാഴ്ച 36 വയസ്സും 321 ദിവസവുമായി.
ഏറ്റവും കൂടുതൽ ആഴ്ച ഒന്നാം റാങ്കിലിരുന്നയാൾ (419 ആഴ്ച) എന്ന റെക്കോഡും ജോക്കോയുടെ പേരിലാണ്. ഇക്കാര്യത്തിലും സ്വിസ് താരം ഫെഡററെ മറികടന്നു (310).
2011 ജൂലായ് നാലിന്, 24-ാം വയസ്സിലാണ് ജോക്കോ ആദ്യമായി ഒന്നാംറാങ്കിലെത്തിയത്. അക്കാലത്തെ മറ്റു രണ്ടു പ്രധാനതാരങ്ങളായ ഫെഡററും റാഫേൽ നഡാലും 22-ാം വയസ്സിൽ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. വൈകിയാണ് ആ സ്ഥാനത്ത് എത്തിയതെങ്കിലും അദ്ഭുതകരമായ ഫിറ്റ്‌നസും അപാരമായ വിജയതൃഷ്ണയും ഒന്നിച്ച ജോക്കോ 36-ാം വയസ്സിലും വിജയം തുടരുന്നു. അടുത്തയാഴ്ച തുടങ്ങുന്ന മോണ്ടി കാർലോ മാസ്‌റ്റേഴ്‌സിൽ ജോക്കോവിച്ച് കളിക്കും.
