ചിത്രത്തിൻ്റെ പോസ്റ്റർ
കരീന കപൂര്‍, കൃതി സനോൺ, തബു എന്നിവർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘ക്രൂ’ ബോക്സോഫീസിൽ മികവ് പുലർത്തുന്നു. രാജേഷ് കൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തിൽ 100 കോടി ക്ലബ്ബിനരികെ എത്തിയിരിക്കുകയാണ്. 94.58 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
മാർച്ച് 29-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ 50 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ. നിധി മെഹ്റ, മെഹുൽ സൂരി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ബാലാജി മോഷൻ പിക്ചേഴ്സും അനിൽ കപൂർ ഫിലിംസ് ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കും ചേർന്നാണ് നിർമാണം.
