മാക്‌സ് വെസ്റ്റപ്പൻ | AP

ടോക്യോ: ഫോർമുല വൺ കാറോട്ടത്തിലെ ജപ്പാൻ ഗ്രാൻപ്രീയിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ജേതാവ്. ഈ സീസണിൽ ഡച്ച് ഡ്രൈവറുടെ മൂന്നാം വിജയമാണിത്. റെഡ്ബുള്ളിന്റെതന്നെ സെർജിയോ പെരസ് രണ്ടാമതും ഫെരാരിയുടെ കാർലോസ് സെയ്ൻസ് മൂന്നാമതുമെത്തി.

സീസണിൽ ബെഹ്‌റൈൻ, സൗദി ഗ്രാൻപ്രീകളിലാണ് വെസ്റ്റപ്പൻ നേരത്തേ ജയിച്ചത്. ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ 77 പോയിന്റുമായി വെസ്റ്റപ്പൻ മുന്നിലാണ്. പെരസ് (64 പോയിന്റ്) രണ്ടാമതുണ്ട്.