ശ്രീലക്ഷമി

ചെറുതോണി: സ്കൂൾ വിദ്യാർഥി വീട്ടിൽ കുഴഞ്ഞു വീണ് മരിച്ചു. തോപ്രാംകുടി സ്‌കൂള്‍സിറ്റി മങ്ങാട്ടുകുന്നേല്‍ പരേതനായ സിബിയുടെ മകള്‍ ശ്രീലക്ഷ്മി (14) കുഴഞ്ഞുവീണ് മരിച്ചു. തങ്കമണി സെയ്ന്റ് തോമസ് സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.