Photo | AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 33 റണ്‍സിന്റെ ജയം നേടിയിരുന്നു. മത്സരത്തില്‍ രണ്ടോവര്‍ എറിഞ്ഞ് എട്ട് റണ്‍സ് മാത്രം നല്‍കി ഒരു വിക്കറ്റാണ് ലഖ്‌നൗ താരം രവി ബിഷ്‌ണോയ് നേടിയത്. ഗുജറാത്ത് ടൈറ്റന്‍സ് താരം കെയിന്‍ വില്യംസണെയാണ് ബിഷ്‌ണോയ് പുറത്താക്കിയത്.
ഐ.പി.എല്‍. ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പുറത്താക്കലുകളിലൊന്നാണിത്. ബിഷ്‌ണോയ് എറിഞ്ഞ എട്ടാം ഓവറില്‍ വില്യംസന്റെ വമ്പനടിക്കുള്ള നീക്കം രവി ബിഷ്‌ണോയ് തന്നെ ക്യാച്ച് നേടി തടയിടുകയായിരുന്നു. ബിഷ്‌ണോയ് എറിഞ്ഞ മാത്രയില്‍ത്തന്നെ തിരിച്ചുവന്ന പന്ത് മികച്ച ഡൈവിലൂടെ ഒറ്റക്കൈപ്പിടിയിലൊതുക്കുകയായിരുന്നു ബിഷ്‌ണോയ്.
