അമല പോൾ പങ്കുവച്ച ചിത്രം| Photo: https://www.instagram.com/amalapaul/?hl=en
മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.
സോഷ്യല്‍ മീഡിയയില്‍ അമല പോസ്റ്റ് ചെയ്തിരിക്കുന്ന ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഗുജറാത്തി-കൊങ്കണി ആചാരപ്രകാരമാണ് ബേബി ഷവര്‍ നടത്തിയിരിക്കുന്നത്. ഭര്‍ത്താവ് ജഗദ് ദേശായിയും ചിത്രങ്ങളില്‍ അമലയ്‌ക്കൊപ്പമുണ്ട്. സുഹൃത്തുക്കളും സിനിമാരംഗത്തുള്ളവരും ആരാധകരുമടക്കം ഒട്ടേറെപേര്‍ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ്.
മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍, അജയ് ദേവ്ഗണ്ണിന്റെ ഭോല, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്നീ ചിത്രങ്ങളിലാണ് അമല പോള്‍ ഈയിടെ അഭിനയിച്ചത്. ആടുജീവിതം തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
