വിവാഹച്ചടങ്ങിൽ നിന്നും

തിരുവനന്തപുരം: ചലച്ചിത്രതാരം ബൈജു സന്തോഷിൻ്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വെച്ചായിരുന്നു വിവാഹം. സിനിമ മേഖലയിലെ നിരവധി താരങ്ങൾ വിവാഹച്ചടങ്ങുകൾക്ക് എത്തിച്ചേർന്നിരുന്നു.

ഷാജി കൈലാസ്, ആനി, സോന നായർ, കാർത്തിക, മേനക, സുരേഷ് കുമാർ, പ്രിയദർശൻ, ഭാഗ്യലക്ഷ്മി, മണിയൻ പിള്ള രാജു സുരേഷ് ​ഗോപിയുടെ ഭാര്യ രാധിക തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി.

ബൈജു, രഞ്ജിത ദമ്പതികളുടെ മകൾ ഐശ്വര്യ ഡോക്ടർ ആണ്. വിവാഹത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.