കോട്ടയത്തെ ഇടത് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണ യോഗ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ
മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു
കോട്ടയം: കോട്ടയത്ത് ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം രണ്ടാമതും തടസപ്പെട്ടു. സൗണ്ട് സിസ്റ്റം തകരാറായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വീണ്ടും പ്രസംഗം നിര്‍ത്തേണ്ടി വന്നത്.
തലയോലപ്പറമ്പില്‍ നടന്ന കണ്‍വെന്‍ഷനില്‍ മൈക്ക് സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ആദ്യം പ്രസംഗം നിര്‍ത്തേണ്ടി വന്നത്. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. മൈക്ക് സ്റ്റാന്‍ഡ് ശരിയാക്കിയ ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടര്‍ന്നു.
എന്നാല്‍ വൈകാതെ പരിപാടിക്ക് ഉപയോഗിച്ചിരുന്ന സൗണ്ട് സിസ്റ്റത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നു. ഇതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിര്‍ത്തുകയായിരുന്നു.
