വീഡിയോയിൽ നിന്നും, സുര്യയും ജ്യോതികയും | photo: instagram/suriyasivakumar

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് രണ്ടു താരങ്ങളും. ഇപ്പോഴിതാ ജിമ്മിൽ ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്നതിൻ്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇവർ.

‘ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ’ എന്ന ക്യാപ്ഷനോടെ ജ്യോതികയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപ്പേരാണ് താരങ്ങൾക്ക് അഭിനന്ദനവുമായി എത്തുന്നത്. കപ്പിൾ ഗോൾസ് എന്ന കമെൻ്റുമായാണ് നിരവധിപ്പേർ എത്തുന്നത്. നേരത്തെയും താരങ്ങളുടെ വർക്കൗട്ട് വീഡിയോ ശ്രദ്ധ നേടിയിട്ടുണ്ട്.

ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവാ’യാണ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. പീരിയോഡിക് ത്രീഡി ചിത്രമാണ് കങ്കുവാ. പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.