അജയ് നിഷാദ് കോൺ​ഗ്രസിൽ ചേർന്നു | Photo: ‘X’ @NishadSri

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന് ബിഹാറിൽ ബിജെപി എംപി കോൺ​ഗ്രസിൽ ചേർന്നു. മുസഫർപുർ എംപി അജയ് നിഷാദാണ് ബിജെപിയിൽ നിന്നും രാജി വച്ചത്. ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് എക്സിൽ കുറിച്ച അജയ് ബിജെപിയിലെ എല്ലാ ചുമതലകളിൽ നിന്നും പ്രാഥമിക അം​ഗത്വത്തിൽ നിന്നും രാജി വയ്ക്കുന്നതായി വ്യക്തമാക്കി.

രണ്ട് തവണ മുസഫർപുർ മണ്ഡലത്തിൽ നിന്നും എംപിയായി ലോക്സഭയിലെത്തിയ അജയ് നിഷാദിന് ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ സീറ്റ് നിഷേധിക്കുകയായിരുന്നു. 2019 ൽ നാലു ലക്ഷത്തിൽ പരം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ മുസഫർപുരിൽ നിന്ന് രാജ് ഭൂഷണ്‍ ബിജെപി ടിക്കറ്റിൽ മത്സരിക്കും.