ഷാജി നടുവിൽ പുറത്തുവിട്ട വീഡിയോയിൽനിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്
സിനിമ കാണുന്നത് നല്ലതാ;കുശലാന്വേഷണവുമായി മമ്മൂട്ടി,ഉമ്മറത്ത് സൂപ്പർതാരത്തെ കണ്ട് അമ്പരന്ന് വീട്ടുകാർ
കാതൽ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന രസകരമായ സംഭവത്തിന്റെ വീഡിയോ പുറത്ത്. ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്ത വീട്ടിൽക്കയറി കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ ദൃശ്യം പുറത്തുവിട്ടത്.
മമ്മൂട്ടി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനു വേണ്ടി അണിയറപ്രവർത്തകരുടെ ഒരു സംഘം സഞ്ചരിക്കുന്നതിനിടയിലാണ് സമീപത്തുള്ള വീട്ടിൽ മമ്മൂട്ടിയും ഷൂട്ടിങ് സംഘവും കയറിയത്. അടുത്ത ഷോട്ട് സെറ്റ് ചെയ്യുന്നതിന്റെ ഇടവേളയിൽ അൽപം വിശ്രമിക്കുന്നതിന് താരം അടുത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു.
വീടിന്റെ വരാന്തയിൽ ഇരുന്ന പ്രായമായ സ്ത്രീയോടാണ് മമ്മൂട്ടി ആദ്യം സംസാരിക്കുന്നത്. പ്രായമായതിനാൽ സിനിമ കാണുന്നത് കുറവാണെന്ന് പറയുന്ന അവരോട് സിനിമ കാണുന്നത് നല്ലതാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. പിന്നീട് വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടുകയും അവരോട് കുശലാന്വേഷണം നടത്തുകയുംചെയ്തശേഷമാണ് മമ്മൂട്ടി ചിത്രീകരണത്തിലേക്ക് വീണ്ടും കടന്നത്.
