പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെയും ഫ്രീ ട്രേഡ് എൽപിജി (എഫ്.ടിഎൽ) സിലിണ്ടറുകളുടെയും വില എണ്ണക്കമ്പനികൾ കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 30.50 രൂപയും അഞ്ച് കിലോയുടെ എഫ്.ടി.എൽ സിലിണ്ടറിന് ഏഴര രൂപയുമാണ് കുറച്ചത്.

ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വില ഡൽഹിയിൽ 1764. 50 ആയി. ​ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിക്കേണ്ടിവരുമെന്നായിരുന്നു മാർച്ച് ആദ്യം എണ്ണക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, എണ്ണവിലയിലെ മാറ്റവും വിപണിയിലെ സാഹചര്യവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വിലക്രമീകരണം എന്നാണ് റിപ്പോർട്ട്.