പ്രതി ഷാഹുൽ അലി

മൂവാറ്റുപുഴ(എറണാകുളം): മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്.

ആശുപത്രിയിലായിരുന്ന പിതാവിനെ കാണാനെത്തിയ സിംനയെ പുന്നമറ്റം സ്വദേശിയായ ഷാഹുല്‍ ഹമീദ് എന്നയാളാണ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡില്‍ ആണ് ആക്രമണം നടന്നത്.

ഷാഹുല്‍ ഹമീദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്.