Photo | AP
വിശാഖപട്ടണം: ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അന്‍പതിലധികം റണ്‍സെന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ റെക്കോഡിനൊപ്പമെത്തി ഡേവിഡ് വാര്‍ണര്‍. ഐ.പി.എലില്‍ ഞായറാഴ്ച നടന്ന ചെന്നൈക്കെതിരേയുള്ള മത്സരത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം റെക്കോഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 32 പന്തില്‍നിന്ന് വാര്‍ണര്‍ അര്‍ധ സെഞ്ചുറി കുറിച്ചു.
35 പന്തുകള്‍ നേരിട്ട വാര്‍ണറിനെ മുസ്താഫിസുര്‍റഹ്‌മാന്‍ മതീഷ പതിരണയുടെ കൈകളിലെത്തിച്ച് മടക്കിയയച്ചു. പത്താം ഓവറില്‍ പുറത്താവുമ്പോള്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും വാര്‍ണര്‍ നേടിയിരുന്നു. ടി20 ക്രിക്കറ്റില്‍ 110-ാമത്തെ തവണയാണ് വാര്‍ണര്‍ അന്‍പതിലധികം റണ്‍സ് നേടുന്നത്. ക്രിസ് ഗെയിലിന്റെ പേരിലും അത്രതന്നെ 50+ സ്‌കോറുണ്ട്.
101 തവണ 50+ സ്‌കോര്‍ നേടിയ വിരാട് കോലി രണ്ടാമതും 98 തവണ നേടിയ പാകിസ്താന്റെ ബാബര്‍ അസം മൂന്നാമതുമാണ്. 86 തവണ അന്‍പതിലധികം റണ്‍സ് കുറിച്ച ജോസ് ബട്‌ലര്‍ മൂന്നാമത്.
